നാം കഴിക്കുന്ന ഭക്ഷണം അതേപടി ശരീരത്തിനകത്തേക്കാണ് പോകുന്നതെന്നാണ് പലരും ഇന്നും ധരിക്കുന്നത് . ശരീരത്തിന്റെ ഉള്‍ഭാഗം ഏതാണ് ? എവിടെ വെച്ചാണ് ആഹാര പദാര്‍ത്ഥങ്ങള്‍ ശരീരത്തിന്റെ അകത്ത് പ്രവേശിക്കുന്നത് ? നമ്മുടെ വായ മുതല്‍ ഗുദം വരെയുള്ള അന്നനാളം യഥാര്‍ത്ഥത്തില്‍ ശരീരത്തിന്റെ ഉള്‍ഭാഗമല്ല . അത് ശരീരത്തിന്റെ പുറംഭാഗം തന്നെയാണ് . കുറെ മടക്കുകളായി ചുരുട്ടിവെച്ചിരിക്കുന്ന ഒരു കുഴലാണത് . മേലെയുള്ള ചിത്രം നോക്കിയാല്‍ മനസ്സിലാവും . ഒരു നീണ്ട പൈപ്പിലൂടെ അതിന്റെ ഒരറ്റത്ത് വെള്ളം ഒഴിച്ചാല്‍ ആ വെള്ളം ആ കുഴലിന്റെ മറ്റേ അറ്റത്ത് കൂടി പുറത്തേക്ക് ഒഴുകി പോവുമല്ലോ . അപ്പോള്‍ വെള്ളം ഒഴുകുന്ന ഭാഗം പൈപ്പിന്റെ ഉള്‍ഭാഗമോ , അതോ പുറംഭാഗമോ ? എന്ന പോലെയണ് അന്നനാളവും . വായിലൂടെ പോകുന്നത് ഒന്നും അതേപടി ശരീരത്തിന്റെ അകത്ത് പ്രവേശിച്ചുകൂട . നാം കഴിക്കുന്ന ആഹാരം ആമാശയം, ചെറുകുടല്‍,വന്‍കുടല്‍ എന്നിവയില്‍ കുറെ സമയം തങ്ങിയതിന് ശേഷമാണ് അവശിഷ്ടങ്ങള്‍ മലദ്വാരത്തിലൂടെ പുറത്തേക്ക് പോകുന്നത് എന്നത് കൊണ്ട് അന്നനാളത്തിന്റെ ഉള്‍ഭാഗം ശരീരത്തിന്റെ ഉള്‍ഭാഗമാണെന്ന് ധരിച്ചു പോകരുത് .
http://www.shihabplus.webs.com/
http://www.shihabplus.webs.com/
0 അഭിപ്രായ(ങ്ങള്‍):
Post a Comment